പടിഞ്ഞാറത്തറ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ ഒന്നും , രണ്ടും, മൂന്നും സ്ഥാനക്കാരായ ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ , SKMJ HSS കല്പറ്റ ,സെൻ്റ് മേരീസ് HSS സുൽത്താൻ ബത്തേരി എന്നീ വിദ്യാലയങ്ങൾക്ക് ക്യാഷ് അവാർഡും, പ്രശസ്തിപത്രവും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മോട്ടിവേഷൻ ക്ലാസ് നയിക്കുകയും *”മാതാ-പിതാക്കളെയും -ഗുരുക്കന്മാരെയും വിദ്യാർത്ഥികൾ അനുസരിക്കണമെന്നും ലക്ഷ്യബോധത്തോടെ വളരണമെന്നും”* ആഹ്വാനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പി. വിജേഷ് കുമാർ എസ്.എം. സി. ചെയർമാൻ കെ.ജെ സണ്ണി മദർ പി.ടി.എ പ്രസിഡണ്ട് കെ.എസ്. ഖമറുന്നീസ, എച്ച്.എം. സീമ കെ.എസ് മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എസ്.കെ.എം. ജെ സ്ക്കൂൾ വിദ്യാർഥിനി എം.എസ് കൃഷ്ണേന്ദു നന്ദി പ്രകാശനം നടത്തി. പ്രിവൻ്റീവ് ഓഫീസർ പി. കെ. ചന്തു, സിവിൽ എക്സൈസ് ഓഫീസർ പി.കെ. ചന്ദ്രൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ അഞ്ചുലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.യു.അമീർ,അധ്യാപകരായ ഷാനു ജേക്കബ്,സരിത മുതലായവർ സംബന്ധിച്ചു.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ







