ഡോക്സി ഡേ 19894 പേര്‍ക്ക് പ്രതിരോധ ഗുളിക നല്‍കി

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച ജില്ലയില്‍ നടത്തിയ ഡോക്‌സി ഡേയില്‍ 19894 ആളുകള്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലാകെ ഒരുക്കിയ 70 ഡോക്സി കിയോസ്‌കുകള്‍ വഴിയാണ് ഗുളികകള്‍ വിതരണം ചെയ്തത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 5489 നോട്ടീസുകളും വിതരണം ചെയ്തു. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, 676 സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.

കനത്ത മഴയില്‍ ജില്ലയിലെ പല സ്ഥലങ്ങളിലും വെളളം കയറിയത് മൂലം എലിപ്പനി പകര്‍ച്ചയ്ക്ക് സാധ്യത കൂടിയതിനാലാണ് ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം സംയുക്തമായി ആഗസ്റ്റ് 13 മുതല്‍ തുടര്‍ച്ചയായ നാല് വ്യാഴാഴ്ചകളില്‍ ഡോക്സി ഡേ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍ വര്‍ഷങ്ങളിലും പ്രളയാനന്തരം ഫലപ്രദമായി എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനാല്‍ മരണ നിരക്ക് കുറക്കാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്സി ഡേ-കളില്‍ (ആഗ്സ്റ്റ് 20,27, സെപ്റ്റംബര്‍ 3) മലിനജല സംമ്പര്‍ക്ക സാധ്യതയുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ക്യഷിപ്പണികളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിപാലകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഓരോ ഡോസ് ഡോക്സി സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.