അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ സമ്മളനം ആഹ്വാനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷാഫി ഫൈസി അധ്യക്ഷത വഹിച്ച സംഗമത്തിൽ സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണവും ജില്ലാ ഉപാധ്യക്ഷൻ അബ്ബാസ് വാഫി ആമുഖ പ്രഭാഷണവും നടത്തി. അമ്പലവയൽ മഹല്ല് ഖത്തീബ് റഷീദ് റഹ്മാനി പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു. ചടങ്ങിൽ ആനപ്പാറ റെയ്ഞ്ച് പ്രസിഡന്റ് ഇസ്മായിൽ ദാരിമി, സെക്രട്ടറി റിയാസ് ഫൈസി, എസ് വൈ എസ് മേഖലാ പ്രസിഡന്റ് ഉമർ നിസാമി, എസ്. എം. എഫ് അമ്പലവയൽ മേഖല പ്രസിഡന്റ് അഷ്റഫ് പയ്ക്കാടൻ,ആനപ്പാറ റെയിഞ്ച് മദ്രസ മാനേജ്മെന്റ് സെക്രട്ടറി ആലിക്കുട്ടി ആനപ്പാറ,
റൈഞ്ച് ട്രഷറർ മുഹമ്മദ് ഹാജി ആനപ്പാറ,സനൂബ് കോളിയാടി, മുസ്തഫ മാടക്കര, ഷറഫുദ്ദീൻ കരടിപ്പാറ, സൈഫുദ്ദീൻ അമ്പലവയൽ, എസ്. എം. എഫ് അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി അലവി മഞ്ഞപ്പാറ
തുടങ്ങിയവർ സംബന്ധിച്ചു മേഖലാ സെക്രട്ടറി റാഷീദ് മൗലവി സ്വാഗതവും മഹമൂദ് ബദരി നന്ദിയും പറഞ്ഞു.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







