വെള്ളമുണ്ട:
സി.എച്ച്.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പഴശ്ശി രാജ അനുസ്‌മരണ പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അധ്യക്ഷത വഹിച്ചു.അഡ്വ: ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സുജേഷ് സുരേന്ദ്രൻ , എം മണികണ്ഠൻ മാസ്റ്റർ ,എം സുധാകരൻ, കെ.എം മുജീബ് റഹ്‌മാൻ കെ.സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും,ലോക പുരുഷ ദിനാചരണവും നടത്തി
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ







