കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും.
ഡിസംബര്‍ 10 വരെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിലെത്തി പിഴ അടയ്ക്കാം. കുടിശ്ശിക അടയ്ക്കാന്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും നല്‍കണം. അംഗത്വം പുനഃസ്ഥാപിച്ചാലും കുടിശിക വരുത്തിയ കാലഘട്ടത്തിലുള്ള പ്രസവ, വിവാഹ, ചികിത്സാ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ്, ക്ഷേമ-ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടാവില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരമില്ലെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ
കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ







