ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രചരണ ജാഥ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങൾ പാലിച്ച് മാലിന്യമുക്തവും പരിസ്ഥിതി സൗഹാർദ്ദവുമായ രീതിയിൽ നടത്തുകയാണ് ജാഥയുടെ മുഖ്യലക്ഷ്യം. പ്രചാരണ പ്രവർത്തനങ്ങളിൽ നിരോധിത വസ്തുക്കൾ, ഡിസ്പോസിബിൾ സാധനങ്ങൾ, ഭക്ഷണപ്പൊതികൾ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ എന്നിവയുടെ വ്യാപക ഉപയോഗം മൂലം ഉണ്ടാകുന്ന മാലിന്യത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച ജാഥയിൽ ശുചിത്വ മിഷന്‍, ജില്ലാ പ്ലാനിങ് ഓഫീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, പി.ആര്‍.ഡി, ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് ജീവനക്കാർ, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെയും മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെയും എസ്.സി.പി അംഗങ്ങൾ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ചാര്‍ജ്ജ് ഓഫീസര്‍മാര്‍, ഇ.വി ഏഥര്‍ ബൈക്കേസ് ക്ലബ് എന്നിവർ പങ്കെടുത്തു.

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ







