പനമരം-നടവയൽ-നെല്ലിയമ്പം പ്രദേശത്തെ പനമരം ചെറുപുഴ പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും (ഡിസംബർ 6, 7) ബീനാച്ചി – പനമരം റോഡിലെ ഗതാഗതം പൂർണമായി നിയന്ത്രിക്കും. സുൽത്താൻ ബത്തേരി നിന്ന് പനമരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നടവയൽ ചീക്കല്ലൂർ റോഡിലൂടെയും മാനന്തവാടിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന വാഹനങ്ങൾ കണിയാമ്പറ്റ മീനങ്ങാടി റോഡിലൂടെയും സഞ്ചരിക്കേണ്ടതാണ്

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ







