തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 6,04,347 വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബി.എൽ.ഒ – ബി.എൽ.എ യോഗങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ ജില്ലയാണ് വയനാട്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ 14409 വോട്ടര്‍മാര്‍ ജില്ലയിൽ നിന്നും താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഒന്നിലധികം തവണ പേരുണ്ടായിരുന്ന 2488 വോട്ടര്‍മാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

എൻ ഊരിന് അവധി
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഡിസംബർ 11ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. Facebook Twitter WhatsApp







