തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍ 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കില്‍ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നത്. കെല്‍ട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരണം ഒരുക്കുന്നത്. 4-ജി സിസിടിവി ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ തത്സമയ നിരീക്ഷിക്കും. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ബൂത്തുകളില്‍ അക്ഷയയുടെ സഹായത്തോടെ ക്യാമറ ഓപ്പറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ബ്ലോക്കുകളിലും ബ്ലോക്ക് ലെവല്‍ ക്യാമറ ഓപ്പറേറ്റര്‍മാരുടെ ടീം പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ എസ്. നിവേദ് അറിയിച്ചു.

സ്പോർട്സ് ടീം രൂപീകരണവും കായിക ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
മുട്ടിൽ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ്







