ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍, അതിക്രമങ്ങള്‍ നേരിട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍, സ്വയംരക്ഷയ്ക്ക് അത്യാവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും ആര്‍ത്തവം, ആര്‍ത്തവ ശുചിത്വം എന്നിവ സംബന്ധിച്ച അവബോധം നല്‍കി. കൗമാരപ്രായകാര്‍ക്ക് ആവശ്യമായ ആരോഗ്യ അറിവുകള്‍ ശുചിത്വ രീതികള്‍ ക്ലാസില്‍ വിശദീകരിച്ചു.

ജെന്‍ഡര്‍ സ്‌നേഹിത പ്രവര്‍ത്തനങ്ങള്‍, പ്രാധാന്യം വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തിയ പരിശീലന പരിപാടിയില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റലില്‍ സ്‌നേഹിത സ്റ്റിക്കര്‍ പതിപ്പിച്ചു. എഫ്.എന്‍.എച്ച്.ഡബ്യു പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് ഉപയോഗത്തിന്റെ അപകടങ്ങളും ശരിയായ ഉപയോഗ ശൈലിയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ സുരക്ഷാ ബോധം, ആരോഗ്യ അറിവ്, ജെന്‍ഡര്‍ സൗഹൃദ മനോഭാവം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബബിത, സ്‌നേഹിത സ്റ്റാഫ് ബീന, റിസോര്‍സ് പേഴ്‌സണ്‍ സുജാത എന്നിവര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.