പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 28 മുതല്‍ 30 വരെയാണ് കലാമേള. ക്വട്ടേഷനുകള്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് രണ്ടിനകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭ്യമാകണം. ഫോണ്‍: 04936 202232.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്







