സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും യുവസമിതി സംസ്ഥാന കൺവീനറുമായ എം ദിവാകരൻ സംഘടനാരേഖാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ബിജോ പോൾ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം കെ എ അഭിജിത്ത് സംസ്ഥാന അവലോകനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, സംസ്ഥാന പരിസര വിഷയസമിതി കൺവീനർ പി സുരേഷ് ബാബു, ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനൻ, സ്റ്റെർക് കൺവീനർ പി ആർ മധുസൂദനൻ, പ്രൊഫ. കെ ബാലഗോപാലൻ, എ ജനാർദ്ദനൻ, ബത്തേരി മേഖലാ പ്രസിഡന്റ് വി എൻ ഷാജി, മേഖലാ സെക്രട്ടറി എൻ ടി പ്രതാപൻ, എൻ കെ ജോർജ്ജ്, ബി പത്മാവതി, എ സി ഉണ്ണികൃഷ്ണൻ, കെ അനിത, കെ മോഹനൻ, രാജൻ തരിപ്പിലോട്ട്, പി ബി ഭാനുമോൻ, പി കെ കരുണാകരൻ, മാഗി വിൻസെൻ്റ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുസ്തക-പിപിസി ഉല്പന്ന പ്രദർശനവും വിപണനവും നടത്തി.

കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
തരുവണ: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.തരുവണ ഗെയിംസ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ







