തരുവണ: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.തരുവണ ഗെയിംസ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട എസ്.എച്ച്. ബിജു ആന്റണി നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ കെ.പി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി അധ്യക്ഷനായി. KPOA ജില്ലാ വൈസ് പ്രസിഡണ്ട് പി.ജി.സതീഷ് കുമാർ, ഗെയിംസ് സിറ്റി പ്രൊപ്രൈറ്റർ അബ്ദുള്ള എന്നിവർ ആശംസകർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയർമാർ പി.എ. ഹാരിസ് സ്വാഗതവും കൺവീനർ എം.ബി. അമൽ നന്ദിയും പറഞ്ഞു.
ആവേശകരമായ ഡബിൾസ് മത്സരത്തിൽ നേതിൽ, ഹരീഷ് സഖ്യം ചാമ്പ്യന്മാരും സജീവൻ, ലിബിൻ സഖ്യം റണ്ണേഴ്സ് അപ്പുമായി. സിംഗിൾസ് മത്സരത്തിൽ റാഷിദ് ചാമ്പ്യനായി വിപിൻ ലാൽ റണ്ണറപ്പുമായി.
സമ്മേളനത്തിന്റെ ഭാഗമായി പനമരം ഫിറ്റ് കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഫെബ്രുവരി 2 ന് ക്രിക്കറ്റ് മത്സരവും ഫെബ്രുവരി 5,6 തീയതികളിൽ ഫൂട്ബോൾ മത്സരവും ഫെബ്രുവരി 8 ന് മേരിമാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വോളി ബോൾ മത്സരവും നടക്കും.
ഫെബ്രുവരി 16ന് രാവിലെ 9.00 മണിക്ക് കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. കേരള പട്ടിക ജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു അവർകൾ ഉദ്ഘാടനം ചെയ്യും. ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അരുൺ കെ പവിത്രൻ IPS അവർകൾ മുഖ്യാതിഥിയാകും. ജില്ലയിലെ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, പോലീസ് സംഘടനയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സംബന്ധിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






