ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അവസാനനിമിഷം ട്രെയിന്‍ ടിക്കറ്റ് കിട്ടുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും നിങ്ങള്‍ക്ക് ബെര്‍ത്ത് കിട്ടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗം ഉപയോഗിച്ച് ഏതൊക്കെ സീറ്റുകളാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നതെന്ന് അറിയാന്‍ സാധിക്കും.
last minute train ticket without a tatkal ticket
ബെര്‍ത്ത് സീറ്റ് എങ്ങനെ കണ്ടെത്താം
ട്രെയിന്‍ യാത്രയുടെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂര്‍ മുന്‍പ് ഒഴിവുളള ബെര്‍ത്തുകള്‍ കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം നിങ്ങളെ സഹായിക്കും. ബുക്ക് ചെയ്യാനോ ക്ലെയിം ചെയ്യാനോ കഴിയുന്ന സീറ്റുകളാണ് ഇവ.
ആദ്യം IRCTC വെബ്‌സൈറ്റ് തുറക്കുക.
ഔദ്യോഗിക ഐആര്‍സിടിസി പോര്‍ട്ടലിലേക്കോ മൊബൈല്‍ ആപ്പിലേക്കോ പോവുക.
Charts / Vecancy എന്നതില്‍ ക്ലിക്ക് ചെയ്യുക.
ട്രെയിന്റെ വിശദാംശങ്ങള്‍ നല്‍കുക.
ട്രെയിന്‍ നമ്പറും ബോര്‍ഡിംഗ് സ്‌റ്റേഷനും നല്‍കുക.
ക്ലാസ് തിരഞ്ഞെടുക്കുക.
എസി / സ്‌ളീപ്പര്‍ ഇവയില്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക.
ഒഴിവുള്ള ബെര്‍ത്തുകള്‍ പരിശോധിക്കുക.
( ഒഴിഞ്ഞ സീറ്റുകള്‍ പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കും)
ഈ സീറ്റുകള്‍ ആപ്പുവഴി നേരിട്ട് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ ടിടിഇ യെ നേരില്‍ കണ്ട് സീറ്റ് ആവശ്യപ്പെടാം.








