മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ചെറ്റപ്പാലത്ത് വെച്ച് നിയന്ത്രണം
വിട്ട കാർ റോഡരികിലെ ദിശാസൂചികയിലും, തുടർന്ന് ബൈക്ക് വിൽപ്പന സ്ഥാപനത്തിന്റെ ഭിത്തിയിലും ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നെങ്കിലും, ഡ്രൈവറായിരുന്ന സ്ത്രീ നിസാര പരി ക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. താന്നിക്കൽ സ്വദേശി ശാലിനി യാണ് അപകടത്തിൽപ്പെട്ടത്.ഇവർ റോഡിന് തൊട്ടു താഴെയുള്ള പള്ളിയിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. റോഡിലേക്ക് വാഹനം പ്രവേശിപ്പിച്ചപ്പോൾ മറ്റൊരു കാർ എതിരെ വന്നെന്നും ഈ സമയം കാർ വെട്ടി ക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതായും ശാലിനി ഓപ്പൺ ന്യൂസറോട് പറഞ്ഞു.റോഡരികിൽ നിൽക്കുകയായിരുന്ന എൽദോ എന്ന വ്യക്തിക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൂടാതെ സമീപത്തെ കെ വി ആർ ഏജൻസിയിൽ പ്രദർശനത്തിന് വെച്ച രണ്ട് ബൈക്കുകൾക്കും തകരാർ സംഭവിച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്തത്.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







