ദ്വാരക: മാനന്തവാടി രൂപതയിലെ സീറോ മലബാർ മാതൃവേദി ഭാരവാഹി കളുടെ സംഗമവും സെമിനാറും ദ്വാരക പാസ്റ്ററൽ സെന്റ്ററിൽ വച്ച് എ.കെ. സി.സി രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപത പ്രസിഡണ്ട് മേഴ്‌സി അമരികാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാത്യവേദി മാനന്തവാടി രൂപത ഡയറക്ടർ ഫാദർ ഇമ്മാനുവൽ വടക്കേൽ സ്വാഗത പ്രഭാഷണം നടത്തി. ഗ്രേസി ചിറ്റിനപ്പള്ളി ‘നേതൃത്വവും മാതൃത്വവും’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







