കണിയാമ്പറ്റ : വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് ഇക്കോ സെൻസ് ൻ്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി പി യൂസഫ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശ്രീ. ബിജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, അധ്യാപകർ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിദ്യാലയ തലത്തിൽ കൊണ്ടുവന്നിട്ടുള്ള നൂതന ആശയങ്ങളുടെ മോഡലുകൾ എക്സിബിഷനിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന റിപ്പോർട്ടുകൾ പരിപാടിയിൽ അവതരണം നടത്തുകയും ചെയ്തു.
സ്കൂൾതലത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെയും പഠനോത്സവവുമായി ബന്ധപ്പെട്ട കുട്ടികളുടെ പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ പഞ്ചായത്ത് പരിധിയിലെ മികച്ച വിദ്യാലയമായി ഗവൺമെൻറ് യുപിസ്കൂൾ കമ്പളക്കാട് തിരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ഗവൺമെൻറ് ഹൈസ്കൂൾ കണിയാമ്പറ്റ കരസ്ഥമാക്കി. സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1







