തുടർച്ചയായി താഴ്ന്നതിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1840 രൂപ വർധിച്ച് 1,20,000 രൂപയായി. ഒരു ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയിലേക്കെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഗ്രാമിന് 251 രൂപ കൂടി 16,364 രൂപയായി. ഒരു പവൻ സ്വർണത്തിന് 2,008 രൂപ വർധിച്ച് 1,30,912 രൂപയായി.
സ്വർണവില മുകളിലേക്ക് പോയപ്പോൾ വെള്ളിവിലയിൽ കുറവാണ് ഉണ്ടായത്. എന്നാൽ വലിയ കുറവല്ല, നാമമാത്രമായ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാമിന് വെറും 10 പൈസ മാത്രമാണ് കുറഞ്ഞത്. 289.90 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാം വെള്ളിക്ക് ഒരു രൂപ മാത്രമാണ് കുറഞ്ഞത്. 2,899 രൂപയാണ് ഇന്നത്തെ വില.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







