തേറ്റമല: തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണ ത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62), കേളോത്ത് നൗഫലിൻ്റെ മകൾ റിസ മെഹ്റിൻ (7) എന്നി വർക്കാണ് കടിയേറ്റത്. രണ്ട് പേർക്കും വീടിന്റെ പരിസരത്ത് വെച്ചാണ് കടിയേറ്റത്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







