യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കര്‍മ്മസമിതിക്ക് രൂപം നല്‍കും:കെഎസ്എസ്പിഎ

കല്‍പ്പറ്റ: പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും എന്ന് പറയുന്നത് ജീവനക്കാരെയും പെന്‍ഷന്‍ക്കാരെയും തുടര്‍ന്നും വഞ്ചിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനാണെന്നും അതുകൊണ്ട് യുഡിഎഫിനെ സഹായിക്കേണ്ടതും, അധികാരത്തില്‍ കൊണ്ടുവരേണ്ടതും പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആവശ്യമായി മാറിയിരിക്കുകയായെന്നും കെ എസ് എസ് പി എ യോഗം വ്യക്തമാക്കി.
കെഎസ്എസ്പിയെ ജില്ലാ പ്രസിഡന്റ് പിഎം ജോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍ഡി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേണുഗോപാല്‍ എം കീഴ്‌ശേരി, ടി ശശിധരന്‍, കെ എം ആലീസ്ടീച്ചര്‍, ടി കെ സുരേഷ്, ടി സക്കറിയ, കെ ശശികുമാര്‍, കെ രാധാകൃഷ്ണന്‍, കെ എല്‍ തോമസ്, പോള്‍ പി ചെറിയാന്‍, എ പി ചാക്കോ, ഷാജിമോന്‍ ജേക്കബ്, എന്‍ കെ പുഷ്പലത, ടി വി കുര്യാക്കോസ്, ആര്‍ പി നളിനി, വി ആര്‍ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.