ചെറിയ പെരുന്നാളിന്റെ ആഘോഷ നിമിഷങ്ങളിലും പശ്ചിമേഷ്യയിലെ സമാധാനത്തിനായി പ്രാർത്ഥിക്കുക: കെ ടി ഹംസ മുസ്ലിയാർ

ചെറിയ പെരുന്നാൾ ദിനത്തിലും പശ്ചിമേഷ്യയിലെ സമാധാന പുലർന്ന് കാണുന്നതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡണ്ട് കെടി ഹംസം മുസ്ലിയാർ ആവശ്യപ്പെട്ടു.പരിശുദ്ധ റമദാൻ
വിട പറഞ്ഞു,വിശ്വാസികളുടെ
ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതാണ്
യതാർത്ഥത്തിൽപുണ്യറമദാനിൻറെ
വിട പറച്ചിൽ.ചെയ്യുന്ന നന്മകൾക്കെല്ലാം
ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ്
റമദാനിൽ ഒരു വിശ്വാസിക്ക്
അല്ലാഹു നൽകുമെന്ന് പ്രഖ്യാപിച്ചത്.
ഒരു മാസക്കാലം വ്യതാനുഷ്ടാനത്തിലൂടെ വിശ്വാസി നേടിയത് ആത്മീയമായ ഉണർവ്വും ആവേശവുമാണ്.
തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും തെറ്റായ ചിന്തകളിൽ നിന്നുപോലും കൃത്യമായി അകലം
പാലിച്ചുകൊണ്ടും നന്മകളിൽ
കൂടുതൽ വ്യാപൃതനായും
മനസ്സിനെ ശുദ്ധിയാക്കുകയായിരുന്നു
വിശ്വാസികൾ.തിന്മകളെല്ലാം കഴുകിക്കളഞ്ഞ്
സ്ഫുടംചെയ്ത മനസ്സുമായാണ്
വിശ്വാസികൾ ഈദിൻറ പ്രഭാതത്തിലേക്ക് കാലെടുത്തു വെച്ചത്.വിശ്വാസികൾക്ക് അല്ലാഹു അനുവദിച്ച് നൽകിയ ആഘോഷദിനങ്ങളിൽ
വളരെ പ്രധാനപ്പെട്ടദിനമാണ്
ചെറിയപെരുന്നാൾ
സുദിനം.ആഘോഷവും ഇബാദത്താവുന്ന
അനുഗ്രഹീത മുഹൂർത്തം.പരിശുദ്ധ ഇസ്ലാം നിശ്ചയിച്ച അതിർവരമ്പുകൾ ലങ്കിക്കാതെയുള്ള ആഘോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളിൽ നാം കൊണ്ടാടേണ്ടത്.
ദീനിന് വിരുദ്ധമായും ദീനീമൂല്യങ്ങളെ കാറ്റിൽപറത്തിയും പെരുന്നാൾ ദിനത്തിലെ ആഘോഷ നിമിഷങ്ങളെ ആഭാസകരമായ രീതിയിലേക്ക് കൊണ്ടുപോകുന്നത് പരിശുദ്ധ ദീനിനെ വികൃതമാക്കുന്നതാണ്.
കുടുംബ ബന്ധങ്ങൾ ചേർത്തും
സ്നേഹ സൗഹൃദങ്ങൾ പുതുക്കിയും പെരുന്നാതിൻ്റെ
പകലിനെ നമുക്ക് കൂടുതൽ
മനോഹരമാക്കാം.റമദാനിൽ
നേടിയെടുത്ത ആത്മീയമായ ചൈതന്യത്തെ ജീവിതത്തിലുടനീളം നിലനിറുത്താൻ നമുക്ക് സാധിക്കണം.ദാഹിച്ച് തൊണ്ടവറ്റുന്ന സമയത്ത് കൈഅകലത്തിൽ ആവശ്യത്തിലേറെ വെള്ളമുണ്ടായിട്ടും വിശന്നവശനായ സമയങ്ങളിൽ വിഭവ സമൃദ്ധമായ ഭക്ഷണം മുന്നിലുണ്ടായിട്ട് കഴിക്കാതിരുന്നതും
തന്റെ ഇണയുമായി സഹവസിക്കുന്നതിൽ നിയന്ത്രണം വെച്ചെതുമെല്ലാംഅല്ലാഹുവിൻ്റെ കൽപ്പനകളെ അനുസരിക്കുന്നതിൻ്റെ ഭാഗമായാണ്.
ഇങ്ങനെ നേടിയെടുത്ത ആത്മീയമായ ഉണർവ്വും ഉന്മേഷവും ദീനിയായ ചൈതന്യവും വരും നാളുകളിൽ കാത്തുസൂക്ഷിക്കാനുംപെരുന്നാൾ ആഘോഷ നിമിഷങ്ങളിൽ പശ്ചിമേഷ്യയിൽ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ എത്രയും പെട്ടന്ന് പരിഹരിക്കപ്പെടാനും അവരുടെ സമാധാനത്തിനായി പ്രാർത്ഥിക്കാനും നമ്മൾ സമയം കണ്ടെത്തണം.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.