മാനന്തവാടി: കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സാങ്കേതികവും പ്രായോഗികവുമായ സഹായത്തോടെ പ്ലാമൂലയില്‍ ആരംഭിച്ച അഞ്ച് വനിതാ തേനീച്ച കര്‍ഷകരുടെ തേന്‍ വിളവെടുപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ് മെമ്പര്‍ എല്‍സി ജെയിംസ് ചടങ്ങ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. തേനീച്ച വളര്‍ത്തല്‍ മേഖലയിലൂടെ വനിതകള്‍ക്ക് സ്വയംതൊഴില്‍ അവസരങ്ങളും സ്‌ഥിര വരുമാന മാര്‍ഗങ്ങളും ഉറപ്പാക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കീറ്റോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. രാമചന്ദ്രന്‍ കെ.ജി അധ്യക്ഷത വഹിച്ചു.
ഗ്രാമീണ മേഖലകളില്‍ സുസ്‌ഥിര ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ തേനീച്ച കൃഷിയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, സ്‌ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്‌തതയ്‌ക്ക് ഇത്തരം സംരംഭങ്ങള്‍ വലിയ കരുത്താകുന്നതായും അദ്ദേഹം വ്യക്‌തമാക്കി. തേനീച്ച പെട്ടികളില്‍ നിന്ന് തേന്‍ ശേഖരിക്കുന്ന പ്രക്രിയ, അതില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, ഗുണമേന്മയുള്ള തേന്‍ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് തേനീച്ച കര്‍ഷക പരിശീലകന്‍ ജസ്‌റ്റിന്‍ രാജ് വിശദമായക്ല ാസ് നയിച്ചു. തേന്‍ ശേഖരണം കഴിഞ്ഞതിന് ശേഷം പെട്ടികള്‍ എങ്ങനെ ശുചിയായി സൂക്ഷിക്കണം, തേനീച്ചകളുടെ ആരോഗ്യസംരക്ഷണം എങ്ങനെ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം പരിശീലനം നല്‍കി.പരിപാടിയ്‌ക്ക് ബിജിഷ്‌ണ ടി.കെ, അയൂബ് എ, വിഷ്‌ണു എന്‍.എം, ഹേമലത എന്നിവര്‍ നേതൃത്വം നല്‍കി. പ്രദേശത്തെ വനിതാ കര്‍ഷകരുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഈ സംരംഭം ഗ്രാമത്തിലെ വനിതകള്‍ക്ക് സാമ്പത്തികമായി ശക്‌തിപ്പെടാനും തേനീച്ച കൃഷിയിലൂടെ സ്വയംപര്യാപ്‌തത കൈവരിക്കാനുമുള്ള മികച്ച തുടക്കമായി വിലയിരുത്തപ്പെടുന്നു.








