നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ നേതൃത്വത്തിൽ തലപ്പുഴ ഗവ. എൻജിനീയറിങ് കോളേജിൽ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
യുവജനങ്ങളിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും വോട്ടവകാശത്തിന്റെ വിനിയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എൽ ആർ തഹസിൽദാർ എൻ. പ്രിയ, കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് സരിത, സ്വീപ് അംഗമായ അശ്വിൻ, എൻ സി സി കോ-ഓർഡിനേറ്റർമാരായ അഞ്ജന, നികേഷ് എന്നിവർ പങ്കെടുത്തു.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







