സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഒൻപത് പേർക്കെതിരെ കേസെടുത്തു

തലപ്പുഴ: തലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമിൽ, നിയാസ്, അഫ്സൽ, ദായിസ, ഇർഫാൻ, ഫർഹാൻ എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ തലപ്പുഴ ചുങ്കം ടൗണിലായിരുന്നു സംഭവം. തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ 17-കാരനെയും രണ്ട് സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സംഘം ഇവരെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മർദ്ദനത്തിൽ വിദ്യാർത്ഥികളിലൊരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ആ ചിരിക്ക് പിന്നിലെ ‘നൊമ്പരം’ ബിജുക്കുട്ടനെ കാണാനെത്തി; ‘മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു, വിഷുക്കാലം ബുദ്ധിമുട്ടുണ്ടാക്കി

വാഴ 2 സിനിമയിൽ ഏറെ വൈകാരികമായ രം​ഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന സംഭവം. യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രം​ഗത്തിൽ മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനാണ് അഭിനയിച്ചത്. വൈറലായ വീഡിയോക്ക് പിന്നിൽ

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം;ബ്രഹ്മകലശാഭിഷേകം നാളെ ആരംഭിക്കും

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിഷേകത്തിന് ഏപ്രിൽ 16 വ്യഴാഴ്ച്ച തുടക്കമാകും. പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതി രിയുടെ കാർമ്മികത്വത്തിലാണ്

ആശങ്കയിൽ KSEB, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു; സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു

ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം

വാഹനങ്ങളിൽ അമിത ഭാരം കയറ്റി വന്നാൽ കീശ കാലിയാകും, ടോൾ നാലിരട്ടി വരെ; പുതിയ നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള

വിഷുദിനത്തിലും ചുട്ടുപൊള്ളി കേരളം; കൊടും ചൂടും പാചകവാതക ക്ഷാമവും മൂലം റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.