വെള്ളമുണ്ട : വായനയിലൂടെ ലഭിക്കുന്ന സാമൂഹിക ബോധം വ്യക്തിയെ ഗുണപരവും ക്രിയാത്‌മകവുമായ ദിശയിലേക്ക് നയിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കുടുംബശ്രീയും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന വായനശ്രീ പദ്ധതിയുടെ വെള്ളമുണ്ട പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തെ കുറിച്ച് വായിക്കുന്നതിനു പുറമെ പ്രകൃതിയെ കൂടെ വായിക്കാൻ തെയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വി.കെ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പരിഷത്ത് പുരസ്‌കാരം നേടിയ റഫീഖ് പുളിഞ്ഞാലിനും
സി.ആർ.അണ്ടർ സെവന്റീൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട
ആദിത്യയേയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ഗ്രാമ പഞ്ചായത്ത് അംഗം കണിയാങ്കണ്ടി അബ്ദുള്ള ആദരിച്ചു.
ലൈബ്രറി സെക്രട്ടറി എം.മണികണ്ഠൻ മാസ്റ്റർ,എം.സുധാകരൻ,സീനത്ത്,വി.ഹബീബ,ലീല ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







