സ്തംഭിച്ച ഗ്യാസ് വയറിലും അടിവയറിലും ഒരു കുത്തൽ പോലെ അസ്വസ്ഥമാക്കും.അപ്പെന്റിസ് ആണെന്നോ നെഞ്ചുവേദനയാണെന്നോ തോന്നിക്കും വിധം വേദന അസഹ്യമായേക്കാം.
ഗ്യാസ് ഉത്പാദിപ്പിക്കുന്നതും കടന്നുപോകുന്നതും ദഹനപ്രക്രിയയുടെ ഒരു ഭാഗമാണ്.പക്ഷെ ഒരു കുമിളപോലും ഗ്യാസ് നിങ്ങളുടെ ഉള്ളിൽ സ്തംഭിസിച്ചാൽ അത് പ്രാണവേദന നൽകിയേക്കാം.ഇതോടൊപ്പം മറ്റുവല്ല ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഒരു ആരോഗ്യവിദഗ്ദ്ധനെ സമീപിക്കുന്നതായിരിക്കും ഉത്തമം.
അസഹ്യമായ ഗ്യാസ്‌ട്രബിളിൽ നിന്ന് മുക്തരാവാനുള്ള ചില വിദ്യകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഉഴിയുക
വേദനയുള്ള ഭാഗം ചെറുതായി ഉഴിയുന്നത് ആശ്വാസം നൽകുകയും ഗ്യാസ് ഒഴിഞ്ഞുപോകാൻ ഇടയുമാകും.
നടക്കുക
നിൽക്കുന്ന സ്ഥലത്തുനിന്നും ചെറുതായി നടക്കുക.ഇത് ഗ്യാസ് പുറന്തള്ളാൻ സഹായിക്കും.
ഇഞ്ചി
ഇഞ്ചി,ഏലം,പെരുംജീരകം എല്ലാംകൂടെ അരച്ച മിശ്രിതം ഒരുടീസ്പൂൺ എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കിക്കുടിക്കുക.ഒരു നുള്ള് കായവും ചേർക്കുന്നത് നല്ലതാണ്.ഇത് രണ്ടുനേരം കുടിക്കുക.ഇഞ്ചി ഇടയ്ക്കിടെ ചവയ്ക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ല ദഹനത്തിനും ഗ്യാസ് ഉത്പാദനം നിയന്ത്രിക്കുന്നതിനും നല്ലതാണ്.
നാരങ്ങാവെള്ളം
ഒരു ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ 2 ടേബിൾസ്പൂൺ നാരങ്ങാനീര് കലക്കി രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഗ്യാസ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ആപ്പിൾ സൈഡർ വിനെഗർ
1 ഗ്ലാസ് വെള്ളത്തിൽ 1 ടേബിൾസ്പൂൺ ആപ്പിൾ സൈഡർ വിനെഗർ കലക്കി കുടിക്കുന്നത് ഗ്യാസ് പോകാൻ പണ്ടുമുതലേ ചെയ്തുവരുന്നൊരു പ്രയോഗമാണ്.
പാനീയം, മല്ലി, അയമോദകം, ശതകുപ്പ, മഞ്ഞൾ, പെരുംജീരകം
ഇവയിലേതെങ്കിലും ഒരു ഗ്ലാസ് ചൂടാറിയവെള്ളത്തിൽ കലക്കി കുടിക്കുക.
യോഗനിലകൾ
ചില യോഗനിലകൾ ചെയ്യുന്നതുവഴി ശരീരത്തിന് ആശ്വാസം ലഭിക്കുകയും വായുകടത്തിവിടുകയും ചെയ്യും.








