ഇനി വഴിതെറ്റിക്കില്ല…ഗൂഗിൾ മാപ് അപ്‌ഡേഷൻ ഉടൻ…

കൂടുതൽ സ്മാർട്ടാവാൻ സ്മാർട്ട് ഫീച്ചറുകളുമായി വരാനൊരുങ്ങി ഗൂഗിള്‍ മാപ്. നിലവിലെ രൂപത്തേക്കാള്‍ വൃത്തിയുള്ളതായി തോന്നുന്ന ഒരു പുതിയ പുതുക്കിയ രൂപമാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്സ് പരീക്ഷിക്കുന്നതെന്നാണ് റിപോര്‍ട്. അപ്‌ഡേഷൻ ഉടൻ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

വര്‍ഷങ്ങളായി മാപ്സിന് ഒരു പ്രധാന യുഐ മാറ്റം ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ പരാതിക്കാരുടെ എണ്ണം കാര്യമായി വര്‍ദ്ധിക്കുന്നതു മനസ്സിലാക്കി പുതിയ യുഐ മാറ്റം ഇപ്പോള്‍ റൂട്ട് ഓപ്ഷന്‍ സ്‌ക്രീനില്‍ ടാര്‍ഗെറ്റ് ചെയ്യാനാണ് തീരുമാനം.റൂട്ട്‌ സെലക്ഷന്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ടോപ് ബാറിനെ ഗൂഗിള്‍ മാപ്സ് ഉടന്‍ മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ യുഐ സ്പോട് അനുസരിച്ച്, പുതിയ റൂട്ട്‌ സെലക്ഷന്‍ സ്‌ക്രീനിന് മുകളിലെ ബാറില്‍ സ്റ്റാര്‍ടിങ്, ലക്ഷ്യസ്ഥാന പോയിന്റുകള്‍ ഉണ്ടായിരിക്കും. അതേസമയം താഴെയുള്ള സ്‌ക്രീനില്‍ ഒരു കാര്‍, പൊതു ഗതാഗതം, നടത്തം, ക്യാബ്, ബൈക് എന്നിവ പോലുള്ള വ്യത്യസ്ത യാത്രാരീതികളും ഉള്‍ക്കൊള്ളിക്കും. എക്സ്ഡിഎ ഡവലപര്‍മാര്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇത്തരം ഡിസ്പ്ലേ കാണുന്നത്. ഇത് സ്‌ക്രോള്‍ ചെയ്യാവുന്ന പട്ടികയായി സ്ഥാപിച്ചിരിക്കുന്നു. വ്യത്യസ്ത യാത്രാരീതികള്‍ കാണിക്കുന്ന ഈ സംവിധാനം ഉപയോക്താക്കൾക്ക് കൂടുതൽ സുഗമമായി അനുഭവപ്പെടുന്നു.

മുമ്പത്തെപ്പോലെ, നിലവിലെ ലൊക്കേഷന് തൊട്ടടുത്തായി ഒരു ഓപ്ഷന്‍ ബടണ്‍ ഉണ്ട്, അവിടെ ഉപയോക്താക്കള്‍ക്ക് റൂട് ഓപ്ഷനുകള്‍ ലഭ്യമാക്കുകയും ഒരു സ്റ്റോപ് ചേര്‍ക്കാനും പുറപ്പെടല്‍ അല്ലെങ്കില്‍ എത്തിച്ചേരാനുള്ള സമയം സജ്ജീകരിക്കാനും കഴിയും. യാത്ര പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ഓര്‍മ്മപ്പെടുത്തലുകള്‍ പങ്കിടാനോ ഒരു ഓര്‍മ്മപ്പെടുത്തല്‍ സജ്ജമാക്കാനും ഇനി കഴിയും. ടോള്‍ അല്ലെങ്കില്‍ ഫെറികള്‍ അല്ലെങ്കില്‍ മോടോര്‍വേകള്‍ ഒഴിവാക്കി കൊണ്ടുള്ള റൂട്ട് ഓപ്ഷനുകളും പുതിയ ഗൂഗിളിൽ ഉള്ളടങ്ങും.

നാവിഗേറ്റുചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സ്ട്രീറ്റ് വ്യൂവിനായി സ്പ്ലിറ്റ് സ്‌ക്രീന്‍ യുഐ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന ഒരു പുതിയ യുഐയും മാപ്സ് പരീക്ഷിക്കുന്നുണ്ടെന്ന് റിപോര്‍ട് അവകാശപ്പെട്ടു. ഈ പുതിയ ഫീചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍, സ്ട്രീറ്റ് വ്യൂ സപോര്‍ട് ഇല്ലാത്തതിനാല്‍ ഈ ഓപ്ഷന്‍ ഇന്ത്യയിൽ ലഭ്യമാകില്ല.

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.

ദിവസവും സോഡ കുടിക്കുന്നവരാണോ നിങ്ങൾ, ഫാറ്റി ലിവ‍ർ പിന്നാലെയുണ്ടേ

ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോ​ഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്. ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.