വാക്‌സീനുകള്‍ നല്‍കി തുടങ്ങിയതോടെ കൊറോണവൈറസിനെ വരുതിയിലാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ലോകം. പലരാജ്യങ്ങളിലും പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഈ വര്‍ഷവും കോവിഡ് കടുത്ത പ്രതിസന്ധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. വ്യാപനത്തിന്റെ ഗതിയും മറ്റു ചില വിഷയങ്ങളും പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം കോവിഡ് കൂടുതല്‍ കടുക്കുമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മൈക്ക് റയാന്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും ഓരോ രാജ്യങ്ങളിലും ഫലപ്രദമായി നടപ്പാക്കിയ കാര്യങ്ങളെ സംബന്ധിച്ച വിജ്ഞാനം പങ്കുവയ്ക്കപ്പെടണമെന്നും ഡോ. റയാന്‍ ചൂണ്ടിക്കാട്ടി.പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിന് ജനിതക സീക്വന്‍സിങ് നടത്തേണ്ടതിന്റെ ആവശ്യകതയും ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഊന്നി പറയുന്നു. യുകെയില്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും അവ രോഗതീവ്രത വര്‍ധിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ