ചെന്നൈ: തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ തൂങ്ങിമരിച്ച നിലയില്‍. 30 വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഷൂട്ടിങ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരം പോകുന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ലെന്നുമാണ് ചിലർ പറയുന്നത്.
മാണ്ഡ്യയിലുള്ള താരത്തിന്‍റെ മറ്റൊരു വീട്ടിലേക്കാണ് അന്ന് പോയിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു നടൻ. ഇപ്പോഴും ആരാധകർക്കിത് വിശ്വസിക്കാനായിട്ടില്ല. പ്രശസ്തമായ വല്ലാമൈ താരായോ എന്ന വെബ് സീരീസിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന നടനാണ് ശ്രീവാസ്തവ. ധനുഷ് നയകനായ തമിഴ് ചിത്രം എന്നൈ നോക്കി പായും തോട്ടയിലും ശ്രീവാസ്തവ അഭിനയിച്ചിരുന്നു.