പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ എരിയപ്പള്ളി, കളനാടികൊല്ലി , കേളക്കവല,കല്ലുവയൽ , എം.എൽ.എ , മാനി വയൽ,ബസവൻകൊല്ലി ,കഥവാ കുന്ന് , പാക്കെട്ടി ,ഉദയാ, താഴെയങ്ങാടി എന്നിവിടങ്ങളിൽ നാളെ 8 മുതൽ 5 വരെ വൈദ്യുതി പൂർണമയോ ഭാഗീകമായോ മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ അരിമല, കുഞ്ഞോം, കല്ലിങ്കൽ, കുഞ്ഞോം ടൗവ്വർ എന്നിവിടങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5.30 വരെ പൂർണമയോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെയർ ഹൗസ് എടഗുനി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കാര്യമ്പാടി എച്ച് റ്റി ഫീഡറിൽ ടെച്ചിംഗ്സ് , മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ കരണി ടൗൺ മുതൽ താഴെ കരണി, പടാരിക്കുന്ന്, പറളിക്കുന്ന്, കല്ലൻച്ചിറ, കീരിപ്പറ്റ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.