പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ കുടുംബത്തിനായി സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. ടൂറിസം ദേവസ്വം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. പുത്തൂര്‍ വയലില്‍ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന വസന്തകുമാറിന് നല്‍കിയത്. 15 ലക്ഷം രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘമാണ് വീട് നിര്‍മ്മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിന്റെ സ്‌നേഹോപഹാരമായി കുടുംബത്തിന് ഫ്രിഡ്ജ് സമ്മാനിച്ചു. ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.എം. ഖദീജ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം കെ.പി. ഷാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോക്ടർ നിയമനം.
ജില്ലാ ഗവ. മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യോളജി, സീനിയർ റസിഡന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും എംഡി, ടിസിഎംസിയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. യോഗ്യത