തരിയോട് പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി കാർഷിക വിളകളാണ് ഇവ നശിപ്പിച്ചത്.നൂറു കണക്കിന് വാഴ , അടയ്ക്ക എന്നിവ നശിപ്പിച്ചിട്ടുണ്ട്. വീടുകളിൽ എത്തുന്ന വാനരക്കൂട്ടം കുട്ടികളെ ഉപദ്രവിക്കുകയും കയ്യിൽ കിട്ടുന്നവ എടുത്തു കൊണ്ടു പോകുകയും ചെയ്യുകയാണ്. കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിധി ആപ്കെ നികാത്ത് 27ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.







