മീനങ്ങാടി: – മഞ്ഞ നിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 89 – മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വടക്കൻ മേഖലാ തീർത്ഥയാത്ര ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പുണ്യ ശ്ളോകനായ ശാമുവേൽ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ കബറിടത്തിൽ ധൂപപ്രാർത്ഥനക്ക് ശേഷം ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരമ്പുഴയിൽ തീർത്ഥയാത്ര കൺവീനർ ബെന്നി ചിറ്റേത്തിന് പതാക കൈമാറി. ഫാ.ബാബു നീറ്റുംകര, ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ.എൽദോ അതിരമ്പുഴയിൽ, ഫാ.കെന്നി ജോൺ മാരിയിൽ, ഫാ.ഷിബു കുറ്റിപറിച്ചേൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, സാബു പുത്തയത്ത്, ബേസിൽ കുളങ്ങാട്ടുകുഴി തുടങ്ങിയവർ സംസാരിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ