വീണ്ടും കൂടി ഇന്ധനവില; പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂടി.

ത്ത് തുടർച്ചയായി ആറാം ദിവ‌സവും ഇന്ധന വില കൂടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് ഉയർന്നത്.

സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 2 പൈസയാണ്. ഇടുക്കി ജില്ലയിൽ ചിലയിടങ്ങളിൽ 90 രൂപ 18 പൈസയാണ് പെട്രോളിന് വില. എറണാകുളത്ത് പെട്രോൾ ലിറ്ററിന് 88 രൂപ 60 പൈസയും ഡീസലിന് 83 രൂപ 40 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസൽ വില 84 രൂപയ്ക്ക് മുകളിലാണ്.

ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുന്നതും ഇന്ധനവില വർദ്ധനവിന് കാരണമാണ്.

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),

വിദ്യാർത്ഥികളെ അനുമോദിച്ചു.

കാവുംമന്ദം:കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ് ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.

വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം

ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം:എ.യൂസഫ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്. കൽപ്പറ്റ

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.