പയ്യമ്പള്ളി ചെറൂരിൽ ദർശന ക്ലബിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും വായനശാലയുടെയും ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ടി സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു.25 വർഷത്തിൽ അധികമായി ക്ലബ് എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. യുവജനങ്ങളുടെ കൂട്ടായ ശ്രമഫലമായി ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചാണ് വായനശാല ആരംഭിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബാലവേദി അംഗങ്ങളുടെ സൈക്കിൾ റാലിയും കലാപ്രകടനങ്ങളും സംഘടിപ്പിച്ചു.
വായനശാല പ്രസിഡന്റ് ബിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു.
പ്രസാധകനായ അനിൽ കുറ്റിച്ചിറ, എഴുത്തുകാരൻ രഘുനാഥൻ കെ.ആർ, മോഹൻദാസ് മാനന്തവാടി,
പി.ആർ. ബാലകൃഷ്ണൻ,ജീന എബി,അപർണ അജീഷ് മുതലായവർ സംസാരിച്ചു.