ആത്മദർശൻ 2021 ഉദ്ഘാടനം ചെയ്തു.

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ വാർഷികം ആത്മദർശൻ 2021അഭിവന്ദ്യ മാർ ജോസഫ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു .രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖപ്രഭാഷണം നടത്തിയ മീറ്റിങ്ങിൽ രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കോവിഡ് – 19 പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ വിജയിച്ച മുൻ രൂപത ഭാരവാഹികാളായ ടോം ജേസ് പൂവക്കുന്നേൽ, ഷിൽസൺ കോക്കണ്ടത്തിൽ എന്നിവരെ ആദരിച്ചു. കോവിഡ് കാലത്ത് നടത്തിയ 100 ലധികം മത്സരങ്ങളുടെ സമ്മനങ്ങളും കൂടാതെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ശാഖയും മേഖലയും മികച്ച മിഷൻമാസ പ്രവർത്തനങ്ങളുടെയും കൈയ്യെഴുത്തു മാസികകളുടെയും സമ്മാനങ്ങൾ വിതരണം ചെയ്തു.രൂപത സെക്രട്ടറി സജീഷ്‌ എടത്തട്ടേൽ, രൂപത ജോ. ഡയറക്ടർ സി. ക്രിസ്റ്റീന FCC, രൂപത ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നേൽ,രൂപത വൈസ് പ്രസിഡന്റ് ആര്യ കൊച്ചുപുരയക്കൽ,ജോ. സെക്രട്ടറി അലോഷിൻ കൊല്ലപള്ളി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *