മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിശദ വിവരങ്ങളും 15 ദിവസത്തിനുള്ളില്‍ സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍ 9048320073.