മലയാളികളുടെ ഭക്ഷണ പദാർത്ഥങ്ങളിൽ ഏറെ പ്രിയപ്പെട്ടതാണ് ഇഞ്ചിയും മുരിങ്ങയും. നല്ലൊരു ശതമാനം ആളുകളുടെയും വീട്ടു മുറ്റത്തു ഇവ രണ്ടും ആവശ്യത്തിലധികം ലഭിക്കുന്നു എന്നത് തന്നെയാണ് ഇവ ഇത്രയേറെ സാധാരണക്കാർക്ക് പ്രിയമാകാൻ കാരണവും.
ഇഞ്ചിയും മുരിങ്ങയും കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല രോഗങ്ങളെയും ഇല്ലാതാക്കുന്നു. പലരും മുട്ട് വേദനയും നടുവേദനയും കൊണ്ട് വലയുന്നവരാണ് അതിനു നല്ലൊരു പരിഹാരമാണ് ഇഞ്ചിയും മുരിങ്ങയിലയും.
കൊളെസ്ട്രോൾ കുറക്കാനും തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും നല്ലൊരു വീട്ടുമരുന്നാണിത്. വയറിന്റെ എല്ലാ തര൦ അസ്വസ്ഥതകളും പരിഹരിക്കാൻ കഴിയുന്ന പോലെ തന്നെ അമിത രക്തസമ്മർദം നിയന്ത്രിക്കാനും പണ്ട് മുതലെ ഇതൊരു ഒറ്റമൂലിയാണ്.
കരൾ രോഗങ്ങളെ നിയന്ത്രിക്കുന്നു. അതുപോലെ തന്നെ ക്ഷീണമകറ്റി അനീമിയയെ തടയുന്നു.
അൽപ്പം വെള്ളത്തിൽ കഷണങ്ങളാക്കിയ ഇഞ്ചി 10 മിനിറ്റ് വേവിക്കണം. ശേഷം കഴുകിയ മുരിങ്ങയിലകളും അൽപ്പം തേനും ചേർത്ത് മൂടി വെക്കാവുന്നതാണ്. പിന്നീട് എടുത്ത് കഴിക്കാം