ബത്തേരി:കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഗവ.സർവജന ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പഠന മനന തന്ത്രങ്ങൾ, മോട്ടിവേഷൻ, പരീക്ഷ യ്ക്കുള്ള തയ്യാറെടുപ്പുകൾ,കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത പഠന ക്ലാസ് നഗരസഭാ ചെയർമാൻ ടി. കെ രമേശ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് എം.അബ്ദുൾ അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ലിജോ ജോണി സ്വാഗതം ആശംസിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ , ഹെഡ്മാസ്റ്റർ എൻ .സി . ജോർജ്ജ് , വി. എച്ച് . സി. പ്രിൻസിപ്പാൾ ബിജി ജോർജ് , കരിയർ കൗൺസിലർ റെസീന കെ.കെ , സൗഹൃദ കോർഡിനേറ്റർ സൗമ്യ കെ. വി. , ഷാരോൺ എലിസബത്ത് എന്നിവർ സംസാരിച്ചു. ക്ലാസുകൾക്ക് പ്രമുഖ മോട്ടിവേഷൻ ട്രൈനറും, കൗൺസിലറുമായ മനോജ് ജോൺ നേതൃത്വം നൽകി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ