ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന

കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക ബജറ്റ്. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 66.56 കോടി രൂപ വരവും 64.62 കോടി രൂപ ചെലവും 1.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഭരണസമിതിയുടെ ആദ്യബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പശ്ചാത്തല വികസന മേഖലകളിലെ സമഗ്ര പുരോഗതിക്ക് സഹായകരമാകുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിടുണ്ട്. പുതിയ പദ്ധതികള്‍ക്ക് പുറമേ കിഡ്നി രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി ഈ വര്‍ഷവും തുടരും.

ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. കാര്‍ഷിക മേഖലയ്ക്ക് 7 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളെ സംരക്ഷിക്കുന്നതിനും നെല്‍കൃഷി ആദായകരമാക്കു ന്നതിനും നെന്‍മണി പദ്ധതി പ്രഖ്യാപിച്ചു. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 3 കോടി വകയിരുത്തി. കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ കര്‍ഷകമിത്ര പദ്ധതി നടപ്പാക്കും. വയനാടന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌ക്കരിച്ച് ബ്രാന്റ് ചെയ്തു വില്‍ക്കുന്നതിന് കാര്‍ഷിക സംസ്‌ക്കരണ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് ക്ഷീരസാഗരം പദ്ധതി തുടങ്ങും. ഇതിനായി ബജറ്റില്‍ 3 കോടി അനുവദിച്ചു. വളര്‍ത്ത്മൃഗങ്ങളുടെ വാങ്ങലിനും വില്‍പനക്കുമായി പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങും. 3 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. കര്‍ഷക തൊളിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി മാതൃകയില്‍ ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കും.

ജില്ലയുടെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിസിറ്റ് വയനാട് എന്ന പേരില്‍ പ്രത്യേകം പദ്ധതി പ്രഖ്യാപിച്ചു. നെല്ലറച്ചാല്‍, പൊഴുതന,മുത്തങ്ങ പ്രദേശങ്ങളെ ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് വില്ലേജുകളായി മാറ്റും. നൂല്‍പ്പുഴ, അമ്പലവയല്‍,മുട്ടില്‍, പനമരം എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും. 1 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

അടിസ്ഥാന വിഭാഗങ്ങളുടെ സംരക്ഷണത്തിനും മികച്ച പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുളളത്്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി 11 കോടി രൂപ വകയിരുത്തി. പട്ടികജാതി വികസനത്തിന് 2.55 കോടിയും ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന ശ്രുതി ജീവന്‍ പദ്ധതിക്ക് 1.29 കോടി രൂപയും ചെലവിടും. സ്ത്രീ വികസന പദ്ധതികള്‍ക്ക് 2.58 കോടിയും വയോജന പദ്ധതികള്‍ക്ക് 1.29 കോടിയും നീക്കി വെച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്ക് 5 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ക്യാന്‍സര്‍, അവയവമാറ്റം ചെയ്ത രോഗികള്‍, ഡയബറ്റിക് രോഗികള്‍ എന്നിവര്‍ക്ക് ചികില്‍സാ സഹായം എത്തിക്കുന്നതിന് കാരുണ്യ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ 7 കോടിയുടെയും പശ്ചാത്തല വികസനത്തിന് 15.32 കോടി രൂപയുടെയും പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്ഥിരം സമിതി അംഗങ്ങളായ ഉഷാതമ്പി, എം. മുഹമ്മദ് ബഷീര്‍, ബീന ജോസ്, ജുനൈദ് കൈപ്പാണി, സെക്രട്ടറി പി.എം ഷൈജു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.