തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
തവിഞ്ഞാലിലെ 4, 13, 15, 16, 17, 18, 19, 20, 21 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 ഉം കണ്ടെയ്ന്‍മെന്റായി തുടരും.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






