‘ഡീപ്പ് ക്ലീന്‍ വയനാട്’:മഹാശുചീകരണ യജ്ഞവുമായി കുടുംബശ്രീ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ ‘ഡീപ്പ് ക്ലീന്‍ വയനാട്’ എന്ന പേരില്‍ മഹാശുചീകരണ യജ്ഞത്തിനൊരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ ഒന്നര ലക്ഷം അയല്‍ക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി അണു നശീകരണ പ്രക്രിയയുടെ ഭാഗമാവും. ആഗസ്റ്റ് 23 ന് ഞായറാഴ്ചയാണ് ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണ കൂടം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായിക്കുകയാണ് കുടുംബശ്രീ ഡീപ് ക്ലീന്‍ വയനാടിന്റെ ലക്ഷ്യം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടാംഗവും അവരുടെ വീട്ടിലെ മുഴുവന്‍ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. കൂടാതെ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു പ്രതിരോധ ഗുളികകളുടെയും ആയുര്‍വേദ മരുന്നുകളുടേയും വിതരണവും നടത്തും. അയല്‍ക്കൂട്ട പരിധിയില്‍ ആളുകള്‍ കൂടുന്ന ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളും മാനദണ്ഡം പാലിച്ചു കൊണ്ട് വൃത്തിയാക്കും. അയല്‍ക്കൂട്ട പ്രദേശത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട കിടപ്പു രോഗികള്‍, മറ്റ് അസുഖ ബാധിതര്‍, വയോജനങ്ങളുടെ വീടുകള്‍ എന്നിവ വൃത്തിയാക്കുന്നതിന് അയല്‍ക്കൂട്ടാംഗങ്ങള്‍ നേതൃത്വം നല്‍കും. പട്ടിക വര്‍ഗ ഊരുകളിലെ വീടുകളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഡി.എസിനൊപ്പം ട്രൈബല്‍ അനിമേറ്റര്‍മാരും നേതൃത്വം നല്‍കും.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ക്യാമ്പയിനില്‍ സഹകരിക്കുന്നുണ്ട്. നിലവില്‍ കുടംബശ്രീ ഹരിത കര്‍മ്മ സേനയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും വിവിധ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ജനപ്രതിനിധികളും കുടുംബാംഗങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും.

നിലവില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും നിരന്തരം അവബോധ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഓണ്‍ലൈന്‍ യോഗങ്ങളിലൂടെ നടത്തി വരുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടപ്പിലാക്കുന്ന സിഡിഎസ് സംവിധാനം വഴിയാണ് അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നത്. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിരന്തരം ആരോഗ്യ സാമൂഹ്യ വകുപ്പുമായി ചേര്‍ന്ന് ഗ്രാന്‍ഡ് കെയര്‍ എന്ന പ്രവര്‍ത്തനവും കുടുംബശ്രീ നടത്തി വരുന്നു. ശുചീകരണ ക്യാമ്പയിനിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഭവനം ശുചിത്വ ഭവനം എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ കുടുംബ സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ അംഗങ്ങളും വീട്ടിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് ഹാന്‍ഡ് വാഷ് നല്‍കി കൈകഴുകി കൊണ്ടായിരിക്കും. ഇത് സംസ്‌കാരത്തിന്റെ ഭാഗമാക്കി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ വിപുലമാക്കാനും കുടുംബശ്രീ ലക്ഷ്യം വെക്കുന്നുണ്ട്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.