കൊവിഡ് ബാധിച്ച അധ്യാപകൻ മക്കിമല സ്കൂളിലും ക്ലാസിനെത്തി. വിദ്യാർത്ഥികളും അധ്യാപകരുമടക്കം 17 പേർ നിരീക്ഷണത്തിലേക്ക്.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എൽ.പി.സ്കൂളിൽ എത്തിയ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 5 അധ്യാപകർ കുട്ടികൾക്ക് കഞ്ഞി വെക്കുന്ന ആയ,11 വിദ്യാർത്ഥികൾ എന്നിവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടി വരിക.വാളാട് സ്വദേശിയായ അധ്യാപകൻ മരണ വീട്ടിലും വിവാഹ ചടങ്ങിലും പങ്കെടുത്തതായാണ് ലഭിക്കുന്ന സൂചന. അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മക്കിമല സ്കൂളിലെത്തി സ്കൂൾ അണുവിമുക്തമാക്കി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്