കൽപ്പറ്റ: വിഭവങ്ങളുടെ പങ്കുവെപ്പിന് മനുഷ്യർ സന്നദ്ധരായാൽ ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാൻ കഴിയുമെന്ന് പത്മശ്രീ അലി മണിക്ഫാൻ പറഞ്ഞു. വയനാട് ജില്ലയിലെ പിണങ്ങോട് പീസ് വില്ലേജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭവങ്ങൾ ഇല്ലാത്തതല്ല, അവ ശരിയായ രീതിയിൽ വിനിയോഗിക്കാത്തതാണ് ആഫ്രിക്കയിലെയും മറ്റും പട്ടിണിക്ക് കാരണം. മിനിക്കോയ് ദ്വീപിൽ, വിഭവങ്ങൾ എല്ലാവർക്കും പങ്കുവെക്കുന്ന സാമൂഹിക സംവിധാനം നേരത്തേ നിലവിലുള്ളതു കൊണ്ട്, പരമ ദരിദ്രരോ, പട്ടിണിക്കാരോ അവിടെയില്ല. സ്നേഹവും കാരുണ്യവും ചോർന്നു പോകുന്ന കാലത്ത്, ആരോരും ഇല്ലാത്തവരേയും കുടുംബം ഉപേക്ഷിച്ചവരേയും ഏറ്റെടുത്ത് എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിക്കുന്ന
പീസ് വില്ലേജ് നിർവഹിക്കുന്നത് മഹത്തായ ദൗത്യമാണ്- അദ്ദേഹം പറഞ്ഞു.
പീസ് വില്ലേജ് ജനറൽ സെക്രട്ടറി മുഹമ്മദ് ബാലിയിൽ, സെക്രട്ടറിമായ മുസ്തഫ മാസ്റ്റർ,
സദ്റുദ്ദീൻ വാഴക്കാട്, മാനേജർ കെ. അമീൻ, ട്രസ്റ്റ് മെമ്പർ മൈമൂന തുടങ്ങിയവർ പങ്കെടുത്തു. പീസ് വില്ലേജിൻ്റ ഉപഹാരം ബാലിയിൽ മുഹമ്മദ്, പി.ഫർസാന എന്നിവർ അലി മണിക്ഫാന് സമ്മാനിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







