സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി വള്ളിയൂർക്കാവ് നിവാസികളുടെ ദൈനം ദിനാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കബനി പുഴയുടെ പരിസരങ്ങൾ ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.മാനന്തവാടി സ്‌റ്റേഷൻ ഓഫീസർ (S T O) സി. പി ഗിരീഷ്, പോസ്റ്റ് വാർഡൻ കെ.യു.ചാക്കോ, ഡെപ്യൂട്ടി വാർഡൻ അക്ഷര എന്നിവർ നേതൃത്വം നൽകി.സിവിൽ ഡിഫൻസ് കോർഡിനേറ്റർമാരായ എംബി വിനു ,സിയു പ്രവീൺ എന്നിവർ ക്ലാസ് എടുക്കുകയും ചെയ്തു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും