പവന് 760 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ വില 33,680. സമീപകാലത്ത് സ്വര്‍ണ വില 34,000ല്‍ താഴെ എത്തുന്നത് ആദ്യമാണ്.
ഗ്രാമിന് 95 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4210 രൂപ. ഇന്നലെ 4305 രൂപ ആയിരുന്നു. സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.