സി വിജില്‍ തയ്യാര്‍; പെരുമാറ്റ ചട്ട ലംഘനം തെളിവ് സഹിതം പരാതിപ്പെടാം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പണം, മദ്യം, ലഹരി, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.

പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാനാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതു കൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍.

പരാതി സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളുപ്പെടുത്തിയും അല്ലാതെയും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കാം. ഫോട്ടോ, വീഡിയോ, ഓഡിയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിച്ചിരിക്കണം. ഫോണില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിട്ടുള്ള വീഡിയേകളും ഫോട്ടോകളും സി വിജിലില്‍ അപ് ലോഡ് ചെയ്യാനാവില്ല.

പരാതികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം ലഭിക്കുക. ഉടന്‍തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്ളൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി വിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന ജി.ഐ.എസ് ആപ്ലിക്കേഷന്‍ മുഖേനയാണ് ഇവര്‍ പരാതിയുടെ ലൊക്കേഷന്‍ കണ്ടെത്തുക. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് അതത് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും.

പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും. സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാത പരാതിക്കാര്‍ക്ക് പരാതിയുടെ സ്ഥിതി മൊബൈലില്‍ അറിയാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് അതത് റിട്ടേണിംഗ് ഓഫീസര്‍മാരെ നേരിട്ട് ബന്ധപ്പെട്ടാല്‍ വിവരം ലഭിക്കുന്നതാണ്. ദുരുപയോഗം തടയുന്നതിനായി ഇന്‍ബില്‍റ്റ് ഫീച്ചേഴ്സുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത ; പ്രതിഷേധാഗ്നിയായി ഭൂമി നഷ്ടപ്പെട്ടവരുടെ സമരം

പടിഞ്ഞാറത്തറ: വയനാട്ടിലേക്കുള്ള ചുരങ്ങൾ അനുദിനം ഗതാഗതക്കുരുക്കിൽ അമരുമ്പോഴും നൂറ്റാണ്ടുകൾക്കു മുമ്പേ പൂർത്തിയാക്കാൻ കഴിയുമായിരുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയോട് അധി: കൃ തർ കാണിക്കുന്ന നിഷേധാത്മക നിലപ്പാടിൽ പ്രതിഷേധിച്ച് പാതയ്ക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു

ഇന്ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഇന്ന് (ഓഗസ്റ്റ് 31) റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് കൂടി വിതരണം ചെയ്യും. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾക്ക്‌ അവധിയായിരിക്കും. എഎവൈ കാർഡ് ഉടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ഓണ സമ്മാനം

ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികൾക്ക് ഓണത്തിന് കൈത്താങ്ങ് ആവുകയാണ് തരിയോട് സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ്. കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത

ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.