കമ്പ്യൂട്ടറിലും വോയ്സ്,വീഡിയോ കോള്‍ സംവിധാനവുമായി വാട്സ് ആപ്പ്

ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ ഗുണനിലവാരമുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും കമ്പനി വ്യക്തമാക്കി.

രണ്ടുപേര്‍ക്ക് മാത്രമാണ് നിലവിലെ സംവിധാനത്തില്‍ കോളുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ടാവുക. ഭാവിയില്‍ ഇത് ഗ്രൂപ്പു കോളുകള്‍ക്ക് കൂടിയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വാട്സ്ആപ്പ് കോളുകളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത് കണക്കിലെടുത്താണ് ഡെസ്ക്ടോപ്പില്‍ കൂടി കോള്‍ സൗകര്യം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം

ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ

ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം

ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ്

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.