കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ നടക്കുന്ന മലയോര സംരക്ഷണ യാത്ര അൻപത്തിയഞ്ചോളം സ്ഥലങ്ങൾ പിന്നിട്ട്
നാളെ മാനന്തവാടിയിൽ സമാപിക്കും.
കേരളത്തിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമായി പൂജ്യം മുതൽ 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,മലയോര പ്രദേശവാസികളെ സാരമായി ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യന് തന്റെ മണ്ണിൽ ജീവിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 18 മുതൽ ആരംഭിച്ച കെ.സി.വൈ.എം മലയോര സംരക്ഷണ യാത്ര മാർച്ച് 6 ശനിയാഴ്ച്ച വൈകുന്നേരം 3.30 ന് ബഹുജന പ്രക്ഷോഭറാലിയോടും,
പൊതുസമ്മേളനത്തോടും കൂടെ മാനന്തവാടിയിൽ സമാപിക്കും .

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ







