മോഷണക്കേസ് പ്രതിയെ പിടിക്കാൻ വീട്ടിലെത്തി; വാതിൽ തുറന്ന് എസ്ഐയുടെ കൈ വെട്ടി.

ബെംഗളൂരു∙‌ കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട. ബെംഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പുലർച്ച 1.30നാണു സംഭവം. ഹരികുമാർ ഉൾപ്പെട്ട അഞ്ചംഗ പൊലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയതിനെ തുടർന്നാണ് അക്രമം.

കതകിൽ തട്ടിവിളിച്ചതിനെ തുടർന്ന് വാതിൽ തുറന്ന അപ്പൻ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാൻ ഹരികുമാർ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്. തുടർന്നു നിറയൊഴിച്ചു പിടികൂടാൻ ശ്രമിച്ചെങ്കിലും അപ്പൻ കടന്നുകളയുകയായിരുന്നു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.